ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന
ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന
Saturday, June 29, 2024 12:38 AM IST
കൊ​​ച്ചി: കാ​​ക്ക​​നാ​​ട് ഡെ​​പ്യൂ​​ട്ടി ട്രാ​​ന്‍സ്‌​​പോ​​ര്‍ട്ട് ക​​മ്മീ​​ഷ​​ണ​​ര്‍ മ​​ധ്യ​​മേ​​ഖ​​ലാ ഓ​​ഫീ​​സി​​ല്‍ വി​​ജി​​ല​​ന്‍സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ആ​​ര്‍സി ബു​​ക്ക്, ലൈ​​സ​​ന്‍സ് അ​​ച്ച​​ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളാ​​ണ് മൂ​​ന്നം​​ഗ വി​​ജി​​ല​​ന്‍സ് സം​​ഘം പ​​രി​​ശോ​​ധി​​ച്ച​​ത്. ആ​​ര്‍സി ബു​​ക്ക്, ലൈ​​സ​​ന്‍സ് അ​​ച്ച​​ടി​​യി​​ല്‍ ക്ര​​മ​​ക്കേ​​ടു​​ണ്ടെ​​ന്ന പ​​രാ​​തി​​യി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12ന് ​​ആ​​രം​​ഭി​​ച്ച വി​​ജി​​ല​​ന്‍സ് എ​​റ​​ണാ​​കു​​ളം മ​​ധ്യ​​മേ​​ഖ​​ലാ ഓ​​ഫീ​​സി​​ലെ സം​​ഘ​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​ന മൂ​​ന്നി​​നാ​​ണ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

ആ​​ര്‍സി ബു​​ക്ക്, ലൈ​​സ​​ന്‍സ് എ​​ന്നി​​വ അ​​ച്ച​​ടി​​ക്കു​​ന്ന തേ​​വ​​ര​​യി​​ലെ​​യും ചി​​റ്റേ​​ത്തു​​ക​​ര​​യി​​ലെ​​യും സെ​​ന്‍ട്ര​​ലൈ​​സ്ഡ് പ്രി​​ന്‍റിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.