കടമ്മനിട്ട പുരസ്കാരം അശോക് വാജ്പേയിക്ക്
Tuesday, March 15, 2016 1:14 AM IST
പത്തനംതിട്ട: രണ്ടാ മതു കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്കാരം കേന്ദ്ര ലളിത കലാ അക്കാഡമി മുന്‍ ചെയര്‍മാനും ഹിന്ദി കവിയുമായ അശോക് വാജ്പേയിക്കു ലഭിക്കും. 55,555 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 31ന് ഉച്ചകഴിഞ്ഞു മൂന്നിനു കടമ്മനിട്ട സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ മന്ത്രി എം. എ ബേബി പുരസ്കാരം സമര്‍പ്പിക്കുമെന്നു കടമ്മനിട്ട രാമകൃഷ്ണന്‍ ഫൌണ്േടഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഫൌണ്േടഷന്‍ ചെയര്‍മാന്‍ ഡോ. ബി ഇക്ബാല്‍ അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തും. ഹിന്ദി സാഹിത്യത്തില്‍ 23 കവിതാ സമാഹരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അശോക് വാജ്പേയി സാഹിത്യ നിരൂപകനും ഉപന്യാസ കര്‍്ത്താവുമാണ്. ഹിന്ദി സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിനു പുരസ്കാരം നല്‍കുന്നത്.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എം. ആര്‍. ഗോപിനാഥന്‍, വി. കെ പുരുഷോത്തമന്‍ പിളള, എം. ആര്‍. ഗോപിനാഥന്‍, കെ. കെ. വിജയകുമാര്‍, ഡോ. ആര്‍. ഭദ്രന്‍ എന്നിവര്‍ പങ്കെ ടുത്തു.