തിരുവനന്തപുരം: കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക് ആക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.
രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനവും ഓൺലൈനാക്കി. മത്സരാർഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലെയും ഇനങ്ങൾ യഥാസമയം നടത്താനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ, ലോവർ ഹയർ അപ്പീൽ നടപടിക്രമം തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും. മത്സരഫലങ്ങൾ www.scho olkalolsavam.in വഴി തത്സമയം അറിയാം.
പോർട്ടലിലെ വിവരങ്ങൾ ’പൂമരം’ എന്ന മൊബൈൽ ആപിലും ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ‘KITE poomaram’ഡൗൺലോഡ് ചെയ്യാം. 31 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങൾ തത്സമയം അറിയാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കലോൽസവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ (www.scho olwiki.in) അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്കൂൾ വിക്കിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലഭ്യമാക്കും.
മത്സരങ്ങൾ www.victers.kite.gov.in വഴിയും KITE VICT ERSഎന്ന മൊബൈൽ ആപ് വഴിയും തത്സമയം കാണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.