തിരുവാഭരണ ഘോഷയാത്ര: ഹെലികാം പറത്തിയ സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
Friday, January 17, 2025 1:12 AM IST
കൊച്ചി: തിരുവാഭരണ ഘോഷയാത്ര പമ്പയിലേക്ക് പോകുമ്പോള്‍ അട്ടത്തോട് ഭാഗത്തു ഹെലികാം പറത്തിയ സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് സംഭവവുമായി ബന്ധപ്പെട്ടവര്‍ക്കെതിരായ കേസ് സംബന്ധിച്ച് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിലക്കല്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറോടു റിപ്പോര്‍ട്ട് തേടിയത്.