ബോബി ചെമ്മണൂരിനെതിരേയുള്ള പോലീസ് നടപടി: സ്ഥാനത്തിന്റെ വലിപ്പം നോക്കിയല്ല നടപടിയെന്നു മുഖ്യമന്ത്രി
Thursday, January 16, 2025 12:40 AM IST
തിരുവനന്തപുരം: സ്ഥാനത്തിന്റെ വലിപ്പമോ പണത്തിന്റെ സ്വാധീനമോ നോക്കിയല്ല പോലീസ് നടപടിയെന്നു സർക്കാർ നേരത്തേ തെളിയിച്ചതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ബോബി ചെമ്മണൂരിനെതിരേയുള്ള പോലീസ് നടപടിയിൽ സർക്കാർ നിലപാടു സംബന്ധിച്ച് ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി.
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ടു കോടതിയുടെ പരിഗണനയിലുള്ള കാര്യത്തിൽ കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.