ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
Wednesday, January 15, 2025 2:22 AM IST
കൊച്ചി: സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.
ആറു മാസത്തിനകം സംവരണം ഏര്‍പ്പെടുത്തണമെന്നാണു നിര്‍ദേശം. ട്രാന്‍സ്ജെന്‍ഡര്‍മാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച് നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സംവരണ ആവശ്യം ഉന്നയിച്ച് പാലക്കാട് സ്വദേശി സി. കബീര്‍ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.