തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​ഞ്ചപ്പാ​​​ട​​​ങ്ങ​​​ളി​​​ലെ നെ​​​ൽ​​​കൃ​​​ഷി​​​ക്കു ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പു​​​ഞ്ച സ​​​ബ്സി​​​ഡി വി​​​ത​​​ര​​​ണ​​​ത്തി​​​ന് 28 കോ​​​ടി രൂ​​​പ​​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ. ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണ് സ​​​ബ്സി​​​ഡി വി​​​ത​​​ര​​​ണം.


ബ​​​ജ​​​റ്റി​​​ൽ നീ​​​ക്കി​​​വ​​​ച്ചി​​​രു​​​ന്ന 15.75 കോ​​​ടി രൂ​​​പ നേ​​​ര​​​ത്തെ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. അ​​​ധി​​​ക വ​​​ക​​​യി​​​രു​​​ത്ത​​​ൽ വ​​​ഴി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ തു​​​ക ന​​​ൽ​​​കു​​​ന്ന​​​ത്.