ച​ര​ൽ​ക്കു​ന്ന്: സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള വ​നം നി​യ​മ ഭേ​ദ​ഗ​തി അ​പ്പാ​ടെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക്യാ​ന്പ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നു ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പ​ന്പ-​അ​ച്ച​ൻ​കോ​വി​ൽ-​വൈ​പ്പാ​ർ ന​ദി സം​യോ​ജ​ന പ​ദ്ധ​തി പാ​ടെ ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

കേ​ര​ള​ത്തെ ഭ​രി​ച്ചു മു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​തു സ​ർ​ക്കാ​രി​നു വ​രാ​ൻ പോ​കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ക്യാ​ന്പി​ന്‍റെ സ​മാ​പ​ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു പാ​ർ​ട്ടി​യെ സ​ജ്ജ​മാ​ക്കു​ന്ന​തി​ലേ​ക്ക് ജി​ല്ലാ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​വും ഫ​ണ്ട് സ​മാ​ഹ​ര​ണ​വും ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.


കേ​ര​ള കോ​ൺ​ഗ്ര​സ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നു മു​ന്പ് സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 60 കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.

ക്യാ​ന്പി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്ക് പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യി ഏ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​യു. കു​രു​വി​ള, കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, കോ​ ഒാർ​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി, എം.​പി. പോ​ളി, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, പ്ര​ഫ.​ഡി.​കെ. ജോ​ൺ, ജോ​ൺ കെ. ​മാ​ത്യൂ​സ്, വ​ർ​ഗീ​സ് മാ​മ്മ​ൻ, കെ.​എ​ഫ്. വ​ർ​ഗീ​സ്, രാ​ജ​ൻ ക​ണ്ണാ​ട്ട്, അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ൽ, ഡോ. ​ഗ്രേ​സ​മ്മ മാ​ത്യു, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, കു​ഞ്ഞു​കോ​ശി പോ​ൾ തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കി.