അ​തി​ര​മ്പു​ഴ: ഭി​ന്ന​ശേ​ഷി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​നി​യ​മ​നം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ.

അ​തി​ര​മ്പു​ഴ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം ഉ​യ​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് പ​ള്ളി​ക്കൊ​പ്പം പ​ള്ളി​ക്കൂ​ട​ങ്ങ​ളും ആ​രം​ഭി​ച്ച​ത്. സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ അ​തി​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും അ​തു​ണ്ടാ​കു​ന്നി​ല്ല. എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ എ​ന്തോ പാ​ത​കം ചെ​യ്യു​ന്നു​വെ​ന്ന ധാ​ര​ണ​യാ​ണ് സ​ർ​ക്കാ​രു​ക​ൾ​ക്ക്. ഈ ​നി​ല​പാ​ട് പ​ല​പ്പോ​ഴും മ​ന​സു മ​ടു​പ്പി​ക്കു​ന്ന​താ​യി മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മാ​ന്നാ​നം കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഡോ. ​റോ​സ​മ്മ സോ​ണി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ റോ​യി പി. ​മാ​ത്യു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​നു ജോ​ൺ, ഹെ​ഡ്മാ​സ്റ്റ​ർ ചെ​റി​യാ​ൻ ജോ​ബ്, അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​നി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് മെം​ബ​റും അ​ധ്യാ​പ​ക​നു​മാ​യ ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ, ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ റോ​ജി സി.​സി., പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​ര്യ​ൻ, സ്കൂ​ൾ ലീ​ഡ​ർ ഇ​സ ജോ​ണി, എം.​എം. സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി തോ​മ​സ് പു​ല്ലു​കാ​ലാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജൂ​ബി​ലി സ്മാ​ര​ക​മാ​യി ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ലും പ്രി​ൻ​സി​പ്പ​ൽ ബി​നു ജോ​ണും പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റും. ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​വി​ഷ്ക​രി​ച്ച മ​റ്റ് പ​ദ്ധ​തി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി. വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ സ്പോ​ൺ​സ​ർ​മാ​രെ​യും വി​ശി​ഷ്ട വ്യ​ക്തി​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.