തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്/​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ- എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും, സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി) ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി 2024-25 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ന​​​ൽ​​​കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യി എ​​​പിജെ അ​​​ബ്ദു​​​ൽ ക​​​ലാം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​രതാ​​​മ​​​സ​​​ക്കാ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്. 6,000 രൂ​​​പ​​​യാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ൽ മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ല്കും. ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ട്ടു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള​​​ള എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. ര​​​ണ്ടാം വ​​​ർ​​​ഷ​​​ക്കാ​​​രെ​​​യും മൂ​​​ന്നാം വ​​​ർ​​​ഷ​​​ക്കാ​​​രെയും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മേ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് ല​​​ഭി​​​ച്ച​​​വ​​​ർ ഈ ​​​വ​​​ർ​​​ഷം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല. 30 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ർ​​​ഹ​​​രാ​​​യ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെയും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മാ​​​ർ​​​ക്കി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​ട്ടാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്ക്/​​​ഷെ​​​ഡ്യൂ​​​ൾ​​​ഡ് ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.min oritywelfare. kerala.gov.in വെ​​​ബ് സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​നു ലി​​​ങ്ക് മു​​​ഖേ​​​ന​​​ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 3. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ അ​​​പ്ലോ​​​ഡ് ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള​​​ളി​​​ൽ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വിക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 2300524, 0471-2302090 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.