ദേശീയ ഗെയിംസ്: ഒരുക്കങ്ങൾക്ക് 4.5 കോടി അനുവദിച്ചു
Thursday, January 16, 2025 12:40 AM IST
തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ ഈ മാസം 28 മുതൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും ഒരുക്കങ്ങൾക്കുമായി 4.5 കോടി രൂപ അനുവദിച്ചതായി കായികമന്ത്രാലയം അറിയിച്ചു.
9.9 കോടി രൂപ അനുവദിക്കാൻ ആവശ്യപ്പെട്ടുള്ള പ്രൊപ്പോസലാണ് സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ സമർപ്പിച്ചത്. ഇതിന്റെ ആദ്യഗഡു എന്ന നിലയ്ക്കാണ് നാലരക്കോടി അനുവദിച്ചത്.
വിവിധ കായിക ഇനങ്ങളുടെ പരിശീലന ക്യാന്പുകൾ, ജഴ്സി, കായികോപകരണങ്ങൾ, വിമാന യാത്രക്കൂലി എന്നീ കാര്യങ്ങൾക്കായാണ് പ്രധാനമായും അനുവദിച്ച തുക ഉപയോഗിക്കുക. കേരളാ ടീമിന്റെ യാത്ര വിമാനത്തിലായിരിക്കുമെന്നു കായികമന്ത്രിയുടെ ഓഫീസ് അറിയിച്ചു.