കൊ​​​​​ച്ചി: എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​തയിൽ മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​ന്‍റെ വി​​​​​കാ​​​​​രി​​​​​യാ​​​​​യി ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി​​​​​ നി​​​​​യ​​​​​മി​​​​​തനായി.

മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ റാ​​​​​ഫേ​​​​​ല്‍ ത​​​​​ട്ടി​​​​​ലാ​​​​​ണു നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. ഈ​​​​​ മാ​​​​​സം ആ​​​​​റു മു​​​​​ത​​​​​ല്‍ 11 വ​​​​​രെ ന​​​​​ട​​​​​ന്ന 33-ാമ​​​​​ത് സി​​​​​ന​​​​​ഡി​​​​​ന്‍റെ ഒ​​​​​ന്നാം സ​​​​​മ്മേ​​​​​ള​​​​​ന​​​​മാ​​​​ണ് മാ​​​​​ര്‍ പാം​​​​​പ്ലാ​​​​​നി​​​​​യെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യ്ക്കു​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്​​​​​ബി​​​​​ഷ​​​​​പ്പി​​​​​ന്‍റെ വി​​​​​കാ​​​​​രി​​​​​യാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​ത്. സി​​​​​ന​​​​​ഡി​​​​​ന്‍റെ ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് ഫ്രാ​​​​​ന്‍​സി​​​​​സ് മാ​​​​​ര്‍​പാ​​​​​പ്പ അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് നു​​​​​ണ്‍​ഷ്യോ വ​​​​​ഴി അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ്പാ​​​​​യ മാ​​​​​ര്‍ പാം​​​​​പ്ലാ​​​​​നി​​​​​ക്ക് നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ​​​​​യാ​​​​​യി​​​​​രി​​​​​ക്കും പു​​​​​തി​​​​​യ ദൗ​​​​​ത്യം. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​തയു​​​​​ടെ അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റ​​​​​ര്‍ സ്ഥാ​​​​​ന​​​​​ത്തു​​​​നി​​​​​ന്നു​​​​​ള്ള മാ​​​​​ര്‍ ബോ​​​​​സ്‌​​​​​കോ പു​​​​​ത്തൂ​​​​​രി​​​​​ന്‍റെ രാ​​​​​ജി ഫ്രാ​​​​​ന്‍​സി​​​​​സ് മാ​​​​​ര്‍​പാ​​​​​പ്പ സ്വീ​​​​​ക​​​​​രി​​​​​ച്ചു.

2023 ഡി​​​​​സം​​​​​ബ​​​​​ര്‍ ഏ​​​​​ഴി​​​​​നു നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യ മാ​​​​​ര്‍ ബോ​​​​​സ്‌​​​​​കോ പു​​​​​ത്തൂ​​​​​ര്‍ 2024 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് ആ​​​​​രോ​​​​​ഗ്യ​​​​​ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ല്‍ ത​​​​​ന്‍റെ രാ​​​​​ജി സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച​​​​​ത്. ഇ​​​തോ​​​​​ടെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ച്ചു​​​​​മ​​​​​ത​​​​​ല പ​​​​​രി​​​​​ശു​​​​​ദ്ധ സിം​​​​​ഹാ​​​​​സ​​​​​നം അ​​​​​തി​​​​​രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍കൂ​​​​​ടി​​​​​യാ​​​​​യ മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​നെ ഏ​​​​ൽ​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ സാ​​​​​ധാ​​​​​ര​​​​​ണ ഭ​​​​​ര​​​​​ണ​​​​​നി​​​​​ര്‍​വ​​​​​ഹ​​​​​ണം ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള ചു​​​​​മ​​​​​ത​​​​​ല ന​​​​​ൽ​​​​കി​​​​ക്കൊ​​​​​ണ്ട് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി​​​​​യെ മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ല്‍ ത​​​​​ന്‍റെ വി​​​​​കാ​​​​​രി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ആ​​​​​ര്‍​ച്ച്​​​​​ബി​​​​​ഷ​​​​​പ് ഡോ. ​​​​​സി​​​​​റി​​​​​ൾ വാ​​​​​സി​​​​​ല്‍ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ല്‍ ഡെ​​​​​ല​​​​​ഗേ​​​​​റ്റാ​​​​​യി തു​​​​​ട​​​​​രും.


2017 ന​​​​വം​​​​ബ​​​​ര്‍ എ​​​​ട്ടി​​​​ന് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​യ മാ​​​ർ പാം​​​പ്ലാ​​​നി 2022 ഏ​​​​പ്രി​​​​ല്‍ 22ന് ​​​അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി. സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ര്‍ മെ​​​​​ത്രാ​​​​​ന്‍ സി​​​​​ന​​​​​ഡി​​​​​ന്‍റെ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും പെ​​​​​ര്‍​മ​​​​​ന​​​​​ന്‍റ് സി​​​​​ന​​​​​ഡി​​​​​ലെ അം​​​​​ഗ​​​​​വു​​​​​മാ​​​​​ണ് മാ​​​​​ര്‍ പാം​​​​​പ്ലാ​​​​​നി.