എസ്ഐയെ സി ബ്രാഞ്ചിലേക്കു മാറ്റി
Sunday, January 12, 2025 1:46 AM IST
തൃശൂർ: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കിയ സംഭവത്തിൽ വിവാദനായകനായ എസ്ഐയെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റി. പേരാമംഗലം എസ്ഐ വിജിത്തിനെയാണു സി ബ്രാഞ്ചിലേക്കു മാറ്റിയത്.
ചാവക്കാട് എസ്ഐയായിരുന്ന വിജിത്ത് ക്രിസ്മസ് രാത്രിയിൽ പള്ളിമുറ്റത്ത് മൈക്ക് ഉപയോഗിച്ചതു തടഞ്ഞതും ആഘോഷങ്ങൾ വിലക്കിയതും വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ പോലീസ് ക്ലീൻചിറ്റ് നൽകിയതോടെ എസ്ഐയെ പിന്നീട് പേരാമംഗലം സ്റ്റേഷനിലേക്കു സ്ഥലംമാറ്റിയതും വിവാദങ്ങൾക്കു വഴിയൊരുക്കി.
വീടിനടുത്തേക്ക് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്നാരോപിച്ച് പ്രതിഷേധം കനത്തു. സിപിഎമ്മും എസ്ഐക്കെതിരേ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഇയാളെ സി ബ്രാഞ്ചിലേക്കു മാറ്റിയത്.