അനഭിമതരായ ഉദ്യോഗസ്ഥരെ വെട്ടിനിരത്തുന്നു: ചെറിയാൻ ഫിലിപ്പ്
Sunday, January 12, 2025 1:46 AM IST
തിരുവനന്തപുരം: അനഭിമതരായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവം വെട്ടിനിരത്തുകയാണെന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ അവിഹിത ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തവരെ ക്രൂരമായി തരം താഴ്ത്തുന്നു.
അമിത വിധേയത്വം പുലർത്തുന്ന അടിമകൾക്ക് മാത്രമാണ് ഉയർന്ന സ്ഥാനങ്ങൾ നൽകുന്നത്. ഉദ്യോഗസ്ഥ സമൂഹമാകെ അസ്വസ്ഥമാണ്.
ഉദ്യോഗസ്ഥരെ സർക്കാർ വിധേയരും അല്ലാത്തവരുമെന്ന രണ്ടു വിഭാഗമായി വേർതിരിച്ചതിനാൽ സിവിൽ സർവീസിലെ ചേരിപ്പോര് രൂക്ഷമാണ്. ആയിരക്കണക്കിന് ഫയലുകൾ തീർപ്പില്ലാതെ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.