ഉർദുവിന് പ്രാധാന്യം നൽകുന്നില്ല: ഉർദു ടീച്ചേഴ്സ് അസോസിയേഷൻ
Sunday, January 12, 2025 1:46 AM IST
തൃശൂർ: സംസ്ഥാനത്ത് ഉർദു ഭാഷയ്ക്കു വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നു കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ.
സംസ്ഥാനത്ത് 1,30,000 കുട്ടികൾ ഉർദു പഠിക്കുന്നുണ്ടെങ്കിലും 62 സ്കൂളുകളിൽമാത്രമാണ് ഉർദു ആദ്യഭാഷയായി പരിഗണിക്കപ്പെടുന്നത്. ഇതുമൂലം അധ്യാപകർക്കു വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്നും വിഷയത്തിൽ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ടൗണ്‍ഹാളിൽ ഇന്ന് ആരംഭിക്കുന്ന സംസ്ഥാനസമ്മേളനത്തിലൂടെ ഇക്കാര്യങ്ങൾ അസോസിയേഷൻ സർക്കാരിനു മു മുമ്പിൽ അവതരിപ്പിക്കും. രാവിലെ 10 ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. ശംസുദ്ദീൻ തിരൂർക്കാട് പതാക ഉയർത്തും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന പൂർവാധ്യാപകസംഗമത്തിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ജോസഫ് ടാജറ്റ് നിർവഹിക്കും.