തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡു​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യ ‘സ​​​മ്പൂ​​​ർ​​​ണ പ്ല​​​സ്’ മൊ​​​ബൈ​​​ൽ ആ​​​പ് സൗ​​​ക​​​ര്യം ഇ​​​നി മു​​​ത​​​ൽ ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​കും.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ‘സ​​​മ്പൂ​​​ർ​​​ണ’ ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹാ​​​ജ​​​ർ, പ​​​ഠ​​​ന നി​​​ല​​​വാ​​​രം, പാ​​​ഠ്യാ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു​​​പോ​​​ലെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​ത്തി​​​ൽ ‘സ​​​മ്പൂ​​​ർ​​​ണ’ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മു​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​പ്പി​​​ലൂ​​​ടെ ഒ​​​രു​​​ക്കും.

‘സ​​​മ്പൂ​​​ർ​​​ണ പ്ല​​​സ്’ൽ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഹാ​​​ജ​​​ർ​​​നി​​​ല, പ​​​ഠ​​​ന​​​പു​​​രോ​​​ഗ​​​തി, പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും ര​​​ക്ഷി​​​താ​​​ക്ക​​​ളും സ്‌​​​കൂ​​​ളും ത​​​മ്മി​​​ലു​​​ള്ള വി​​​നി​​​മ​​​യം സു​​​ഗ​​​മ​​​മാ​​​ക്കാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

സ​​​മ്പൂ​​​ർ​​​ണ ഓ​​​ൺ​​​ലൈ​​​ൺ സ്‌​​​കൂ​​​ൾ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​നൊ​​​പ്പമാ​​​ണ് സ​​​മ്പൂ​​​ർ​​​ണ പ്ല​​​സ് മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും ഈ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഗൂ​​​ഗി​​​ൽ പ്ലേ ​​​സ്റ്റോ​​​റി​​​ൽ Sampoorna Plus എ​​​ന്ന് ടൈ​​​പ്പ് ചെ​​​യ്ത് കൈ​​​റ്റ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി റി​​​ലീ​​​സ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

സ​​​മ്പൂ​​​ർ​​​ണ പ്ല​​​സ് ഇ​​​ൻ​​സ്റ്റാ​​​ൾ ചെ​​​യ്ത് പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും, അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും, ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും (HM/Teacher/Parent) ല​​​ഭ്യ​​​മാ​​​യ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽനി​​​ന്നും നി​​​ശ്ചി​​​ത റോ​​​ൾ സെ​​​ല​​​ക്‌ട് ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. ആ​​​ദ്യ​​​മാ​​​യി സ​​​മ്പൂ​​​ർ​​​ണ പ്ല​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ൾ മൊ​​​ബൈ​​​ൽ ന​​​മ്പ​​​രി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ഒ​​​ടി​​​പി ഉ​​​പ​​​യോ​​​ഗി​​​ച്ച് സൈ​​​ൻ​​അ​​​പ് ചെ​​​യ്യ​​​ണം.


കു​​​ട്ടി​​​യെ സ്‌​​​കൂ​​​ളി​​​ൽ ചേ​​​ർ​​​ക്കു​​​മ്പോ​​​ൾ സ​​​മ്പൂ​​​ർ​​​ണ​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കു​​​ന്ന ര​​​ക്ഷി​​​താ​​​വി​​​ന്‍റെ മൊ​​​ബൈ​​​ൽ ന​​​മ്പ​​​രി​​​ലേ​​​ക്കാ​​​ണ് ഒ​​​ടി​​​പി ല​​​ഭി​​​ക്കു​​​ന്ന​​​ത് അ​​​തി​​​നാ​​​ൽ മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ കൃ​​​ത്യ​​​മാ​​​യി സ​​​മ്പൂ​​​ർ​​​ണ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് കു​​​ട്ടി പ​​​ഠി​​​ക്കു​​​ന്ന സ്‌​​​കൂ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

ര​​​ക്ഷി​​​താ​​​വി​​​നു​​​ള്ള ലോ​​​ഗി​​​നി​​​ൽ യൂ​​​സ​​​ർ നെ​​​യി​​​മാ​​​യി മൊ​​​ബൈ​​​ൽ ന​​​മ്പ​​​രും പാ​​​സ്‌​​​വേ​​​ഡും കൊ​​​ടു​​​ത്ത് ലോ​​​ഗി​​​ൻ ചെ​​​യ്യു​​​മ്പോ​​​ൾ ആ ​​​മൊ​​​ബൈ​​​ൽ ന​​​മ്പ​​​റു​​​മാ​​​യി ലി​​​ങ്ക് ചെ​​​യ്തി​​​ട്ടു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പ്രൊ​​​ഫൈ​​​ലു​​​ക​​​ൾ മാ​​​ത്രം ര​​​ക്ഷി​​​താ​​​വി​​​ന് ല​​​ഭി​​​ക്കും.

പ്രൊ​​​ഫൈ​​​ലി​​​ൽ സ്‌​​​കൂ​​​ളി​​​ൽനി​​​ന്ന് അ​​​യ​​​യ്ക്കു​​​ന്ന മെ​​​സേ​​​ജു​​​ക​​​ൾ, ഹാ​​​ജ​​​ർ, മാ​​​ർ​​​ക്ക് ലി​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ​​​വ കാ​​​ണാം. ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​വി​​​നും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലെ സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.

ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നു മു​​​ത​​​ൽ ഒ​​​ൻ​​​പ​​​ത് വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ ടേം ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സ്‌​​​കൂ​​​ളു​​​ക​​​ൾ സ​​​മ്പൂ​​​ർ​​​ണ പ്ല​​​സിൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് ഈ ​​​ആ​​​പ് വ​​​ഴി കു​​​ട്ടി​​​യു​​​ടെ പ​​​ഠ​​​ന പു​​​രോ​​​ഗ​​​തി അ​​​റി​​​യാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.