കു​ള​ത്തൂ​പ്പു​ഴ എം​ആ​ർഎ​സ് സ്കൂ​ളി​ൽ ആ​വേ​ശ​മാ​യി ‘ത്രൈ​വ്' പ​ദ്ധ​തി
Wednesday, September 4, 2024 6:23 AM IST
കു​ള​ത്തൂ​പ്പു​ഴ: ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ എം ​ആ​ർ എ​സ് സ്കൂ​ളി​ൽ ത്രൈ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോളജി​ലെ വോ​ള​ണ്ടി​യേ​ഴ്സ് കു​ള​ത്തൂ​പ്പു​ഴ ഗ​വ​.മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ൽ എ​ത്തി കു​ട്ടി​ക​ൾ​ക്ക്‌ ക്ലാ​സെടു​ത്തു.

കു​ട്ടി​ക​ളി​ലെ ആ​സ്പി​രെ​ഷ​ൻ ഗ്യാ​പ്പ്, ആ​റ്റി​റ്റ്യൂ​ഡ് ഗ്യാ​പ് എ​ന്നി​വ ഇ​ല്ലാ​താ​ക്കാ​നാ​യി സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന, കേ​ര​ള​ലീ​ഡ​ർ​ഷി​പ്പ് അ​ക്കാ​ദ​മി, പ​ട്ടി​ക​വ​ർ​ഗവി​ക​സ​ന വ​കു​പ്പ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് പ്രോ​ജെ​ക്ട് ത്രൈ​വ് .(ട്രൈ​ബ​ൽ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ട​റാ​ക്ട‌ീ​വ് വെ​ഞ്ചേ​ഴ്സ് ഫോ​ർ എ​ക്സ‌​ല​ൻ​സ് ) .

കു​ട്ടി​ക​ളെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് അ​വ​രു​ടെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി നി​ര​ന്ത​ര​മാ​യ​സം​ഘ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ക​ളി​ക​ളി​ലൂ​ടെ​യും അ​വ​ർ​ക്ക് അ​റി​വ് പ​ക​ർ​ന്നു ന​ൽ​കി. പാ​ട്ടു​ക​ളി​ലൂ​ടെ​യും ക​ഥ​ക​ളി​ലൂ​ടെ​യും ജി​ല്ല​ക​ളെ​പ്പ​റ്റി​യും മ​റ്റു സാ​മൂ​ഹ്യ മേ​ഖ​ല​ക​ളെ പ​റ്റി​യും പു​തി​യ ഒ​രു അ​വ​ബോ​ധം ന​ൽ​കി​യ​ത് കു​ട്ടി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.


പ​ക​ർ​ന്നു ന​ൽ​കി​യ അ​റി​വ് എ​ത്ര​ത്തോ​ളം കു​ട്ടി​ക​ൾ സ്വാ​യ​ത്ത​മാ​ക്കി എ​ന്ന​റി​യാ​നാ​യി ചോ​ദ്യോ​ത്ത​ര മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 10ന് ആ​രം​ഭി​ച്ച ക്ലാ​സ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ച്ച​യ്ക്ക് ക്ലാ​സ്അ​വ​സാ​നി​ച്ചു. ത്രൈ​വ് പ​ദ്ധ​തി​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച അഞ്ച് കോ​ളജു​ക​ളി​ലെ അ​മ്പ​തോ​ളം വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെസേ​വ​നം ഇ​നി​യു​ള്ള മാ​സ​ങ്ങ​ളി​ലും ങ്ങ​ളി​ലും എം ​ആ​ർ എ​സി​ലെ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കും.