വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ അ​മ്മ​മാ​ർ​ക്ക് ഓ​ണ​ക്കോ​ടി​യു​മാ​യി എ​സ്പിസി
Wednesday, September 4, 2024 6:36 AM IST
കൊ​ട്ടി​യം : നി​ത്യ​സ​ഹാ​യ മാ​താ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സീ​സി വി​നാ​ല​യ വൃ​ദ്ധ​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ചു. വൃ​ദ്ധ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ഓ​ണ​ക്കോ​ടി വി​ത​ര​ണം കൊ​ട്ടി​യം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ജി. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്നേ​ഹാ​ല​യ​ത്തി​ലെ സി​സ്റ്റ​ർ ആ​ൻ​സി മേ​രി അ​ധ്യ​ക്ഷ​യാ​യി. കേ​ഡ​റ്റു​ക​ൾ ഓ​ണ​പ​രി​പാ​ടി​ക​ളും ക​ളി​ക​ളു​മാ​യി അ​മ്മ​മാ​രോ​ടും ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഒ​പ്പം കേ​ക്ക് മു​റി​ച്ചും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യും സ്നേ​ഹാ​ദ​ര​വ് പ​ങ്കി​ട്ടു .


പ്ര​ഥ​മ അ​ധ്യാ​പി​ക വൈ. ​ജൂ​ഢി​ത്ത് ല​ത, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, കൊ​ല്ലം സി​റ്റി സ​ബ് ഡി​വി​ഷ​ൻ എ ​എ​ൻ​ഓ വൈ. ​സാ​ബു,ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​സം​സ്ഥാ​ന വ​നി​താ ചെ​യ​ർ പേ​ഴ്സ​ൺ അ​നി​ത സു​നി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ജോ​യ​ൽ, ടെ​ൻ​സ​ൻ ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ നീ​നു​പ്ര​കാ​ശ്, എ​യ്ഞ്ച​ൽ മേ​രി, ജെ​യ്‌​സി, റാ​ണി,ഡി ​ഐ ര​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.