ഹ​ബീ​ബ് സ​ഞ്ച​രി​ക്കു​ന്നു; പ​ഴ​മ​ക​ള്‍ വി​ല്‍​ക്കാ​ന്‍
Thursday, September 5, 2024 6:32 AM IST
പ്ര​ശാ​ന്ത്

പേ​രൂ​ര്‍​ക്ക​ട: കാ​ഴ്ച്ച​ക്കാ​ര്‍​ക്ക് കൗ​തു​ക​വും പ​ഴ​യ​ത​ല​മു​റ​യ് ക്ക് ഓ​ര്‍​മ​ക​ളും സ​മ്മാ​നി​ച്ച് ഗ്രാ​മ​ഫോ​ണു​ക​ളും നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള വ​സ്തു​ക്ക​ളു​മാ​യി ഒ​രു മ​നു​ഷ്യ​ന്‍ ദാ ​ഇ​ങ്ങ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. കോ​ട്ട​യം പെ​രു​മ്പാ​യി​കാ​ട് വാ​ഴ​ക്കാ​ല​യി​ല്‍ വീ​ട്ടി​ല്‍ വി.​എം.​ഹ​ബീ​ബാ​ണ് പ​ഴ​മ​ക​ളു​ടെ സ​ഞ്ച​രി​ക്കു​ന്ന വ്യാ​പാ​രി. അ​ങ്ങു കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ ഇ​ങ്ങു തി​രു​വ​ന​ന്ത​പു​രം വ​രെ ഒ​റ്റ​യ്ക്ക് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചാ​ണ് ക​ച്ച​വ​ടം. ഓ​രോ ദി​വ​സ​വും ഓ​രോ ജി​ല്ല​യി​ല്‍.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് റോ​ഡ​രി​കി​ലെ മ​ര​ത്തിനു താ​ഴെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഹ​ബീ​ബി​നെ ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​ത്. ബൈ​ക്കി​നു പി​ന്നി​ല്‍ പ്ര​ത്യേ​കം ഘ​ടി​പ്പി​ച്ച സ്റ്റാ​ൻഡില്‍ ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

ഗ്രാ​മ​ഫോ​ണ്‍ മാ​ത്ര​മ​ല്ല, പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ടെ​ലി​ഫോ​ണ്‍, ടെ​ല​സ്‌​കോ​പ്പ്, ടൈ​മ​ര്‍, പ​ഴ​യ വാ​ച്ചു​ക​ള്‍, രാ​ശി​പ്പ​ല​ക, ഈ​സ്റ്റ് ഇ​ന്ത്യ കാ​ല​ത്തെ ടെ​ല​സ്‌​കോ​പ്പ് (ആ റുകി​ലോ​മീ​റ്റ​ര്‍ വ​രെ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​വ), ക​റ​ക്കു​ന്ന പ​ഴ​യ​കാ​ല രാ​ജാ​ഫോ​ണ്‍, പ​ഴ​യ ക്ലോ​ക്ക്, രാ​ജ​ക്ക​ന്മാ​രു​ടെ കാ​ല​ത്തെ ക​ത്തി ഇ​വ​യെ​ല്ലാ​മു​ണ്ട് ക​ച്ച​വ​ട ശേ​ഖ​ര​ത്തി​ല്‍. ഇ​വ​യി​ല്‍ പ​ല​തും നൂ​റു​കൊ​ല്ലം വ​രെ പ​ഴ​ക്ക​മു​ള്ള​വ.


തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​വ ഹ​ബീ​ബിന്‍റെ കൈ​ക​ളി​ലെ​ത്തു​ന്ന​ത്. ഗ്രാ​മ​ഫോ​ണി​നു വി​ല നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മ​റ്റു​ള്ള പു​രാ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് മോ​ഹ​വി​ല​യാ​ണ്.

വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ഴ​മ​യു​ടെ പ്രൗ​ഢി പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ണ്ടന്നും ഹ​ബീ​ബ് പ​റ​യു​ന്നു. 30 വ​ര്‍​ഷ​മാ​യി കൗ​തു​ക വ​സ്തു​ക്ക​ള്‍ ക​ച്ച​വ​ടം ചെ​യ്താ​ണ് ഹ​ബീ​ബ് ഭാ​ര്യ​യും ഒ​രു മ​ക​നും ഉ​ള്‍​പ്പെ​ടു​ന്ന കു​ടും​ബം പോ​റ്റു​ന്ന​ത്.