ഓ​ണ​ക്കാ​ല​ത്തെ ല​ഹ​രി ഉ​പ​ഭോഗം ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, September 4, 2024 6:23 AM IST
കൊല്ലം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​ഭോ​ഗ​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചുന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് പ​റ​ഞ്ഞു. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്നു.

പോ​ലീ​സ്, എ​ക്‌​സൈ​സ്, റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. രാ​ത്രി കാ​ല​ങ്ങ​ളി​ലെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ഉ​ണ്ടാ​കും.

സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലെ ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലെ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി ഉ​പ​ഭോ​ഗ​വും വി​പ​ണ​ന​വും ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കും. ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​ന് ജ​ന​കീ​യ സ​മി​തി​ക​ളു​ടെ സ​ഹാ​യം തേ​ടും. എ​ഡിഎം നി​ര്‍​മൽകു​മാ​ര്‍ ,സ​ബ്ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, പോ​ലീ​സ്, എ​ക്‌​സൈ​സ്, വ​നം, ആ​രോ​ഗ്യം, പൊ​തു​വി​ത​ര​ണം, ത​ദ്ദേ​ശ​ഭ​ര​ണം, ഗ​താ​ഗ​ത വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.


എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍

കൊല്ലം: ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​ഭോ​ഗ​വും വി​പ​ണ​ന​വും സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് എ​ക്‌​സൈ​സി​നെ വി​വ​രം അ​റി​യി​ക്കാം. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ 0474-2745648, 9447178054 (ഡെ.​ക​മ്മി​ഷ​ണ​ര്‍), 9496002862 (അ​സി.​ക​മ്മി​ഷ​ണ​ര്‍).