ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ
Wednesday, September 4, 2024 6:36 AM IST
കൊല്ലം: ഓ​ണാ​​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ല​ഹ​രി മ​രു​ന്നി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം വെ​സ്റ്റും പോ​ലീ​സ്, കൊ​ല്ലം സി​റ്റി പോ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 46.79ഗ്രാം എംഡിഎംഎയു​മാ​യി റെ​ജി (35), ആ​ര്യ(26)എ​ന്നി​വ​രെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി.​

ആ​ര്യ എ​റ​ണാ​കു​ള​ത്ത് എംഡിഎംഎ കേ​സി​ൽ പ്ര​തി​യാ​ണ്.​ഇവരുടെ മ​യ​ക്കു മ​രു​ന്ന് ശൃം​ഖ​ല​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രിക​യാ​ണ്.


കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണിന്‍റെ ​നി​ർ​ദ്ദേ​ശ പ്ര​കാ​രം കൊ​ല്ലം എ ​സി പി ​ഷെ​രീ​ഫ് ,സ​ബ്-​ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യ ജോ​സ് പ്ര​കാ​ശ്, ജ​യ​ലാ​ൽ, അ​ൻ​സ​ർ​ഖാ​ൻ , പോ​ലീ​സ് കാ​രാ​യ ശ്രീ​ലാ​ൽ, ദീ​പു ദാ​സ് ,എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള കൊ​ല്ലം​വെ​സ്റ്റ് പോ​ലീ​സും ,

ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ക​ണ്ണ​ൻ, ബൈ​ജു ജെ​റോം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ,സീ​നു, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്.