മു​കേ​ഷി​നെ സം​ര​ക്ഷി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന് ചേ​ർ​ന്ന​ത​ല്ല: ര​മ്യ ഹ​രി​ദാ​സ്
Thursday, September 5, 2024 5:45 AM IST
കൊ​ല്ലം: പീ​ഢ​ന കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ എം. ​മു​കേ​ഷ് എം​എ​ൽ​എ​യെ സം​ര​ക്ഷി​ക്കു​ന്ന​ത് സി​പി​എ​മ്മി​നു ചേ​ർ​ന്ന ന​ട​പ​ടി​യ​ല്ലെ​ന്ന് മു​ൻ എം​പി ര​മ്യ ഹ​രി​ദാ​സ്. മു​കേ​ഷ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മു​കേ​ഷി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തു വ​ഴി പി​ണ​റാ​യി​യും സി​പി​എ​മ്മും ജ​ന​ങ്ങ​ളേ​യും രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യോ​ഗ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, എ.​കെ. ഹ​ഫീ​സ്, അ​ഡ്വ. ബേ​ബി​സ​ൺ, ബി​ന്ദു ജ​യ​ൻ, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, പ്രാ​ക്കു​ളം സു​രേ​ഷ്, എ​സ്. കൃ​ഷ്ണ​കു​മാ​ർ, അ​ൻ​സ​ർ അ​സീ​സ്, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ആ​ർ.​എ​സ്. അ​ബി​ൻ, ബി. ​ത്രി​ദീ​പ്കു​മാ​ർ,

എം.​എം. സ​ഞ്ജീ​വ് കു​മാ​ർ, അ​ഡ്വ. ഫേ​ബ സു​ദ​ർ​ശ​ൻ, പാ​ല​ത്ത​റ രാ​ജീ​വ്‌, എ​സ്. നാ​സ​ർ, ആ​ർ. ര​മ​ണ​ൻ, ഡോ. ​ഉ​ദ​യ ക​രു​മാ​ലി​ൽ, കോ​തേ​ത്ത് ഭാ​സു​ര​ൻ, മോ​ഹ​ൻ പെ​രി​നാ​ട്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.