റോഡ​പ​ക​ടം പ​തി​വാ​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല
Wednesday, September 4, 2024 6:36 AM IST
കൊ​ട്ടി​യം: ​റോ​ഡി​ൽ അ​പ​ക​ടം പ​തി​യി​രു​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട പ​തി​നാ​ലാം വാ​ർ​ഡി​ൽ കൊ​ട്ടി​യം ഈ​സ്റ്റ് -മാ​നാം​കു​ന്ന് റോ​ഡി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ഇ​വി​ടു​ത്തെ സ്നേ​ഹ​മ​തി​ൽ ത​ക​ർ​ത്തു താ​ഴേ​യ്ക്ക് പ​തി​ച്ചി​രു​ന്നു.​ഇ​വി​ടെ​യു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ന് അ​ടു​ത്ത് റോ​ഡ് വ​ള​രെ ഉ​യ​ര​ത്തി​ൽ ആ​ണു​ള്ള​ത്.

എ​ന്നാ​ൽ ഇ​വി​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ താ​ഴേ​ക്ക് പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ് .ര​ണ്ട് കൊ​ടും വ​ള​വു​ക​ളു​ള്ള ഇ​വി​ടെ സ്കൂ​ളി​ന് അ​ടു​ത്താ​യാ​ണ് മ​തി​ൽ ത​ക​ർ​ത്ത് കാ​ർ താ​ഴേ​ക്ക് പ​തി​ച്ച​ത്.​കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി സീ​റ്റ് ബെ​ൽ​റ്റ് ഇ​ട്ടി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.


ആ​ദി ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ വാ​ർ​ഡി​ലാ​ണ് ഈ ​അ​പ​ക​ട കെ​ണി​യു​ള്ള​ത് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല​ത​വ​ണ ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​ഞ്ചാ​യ​ത്തി​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​താ​ഴ്ച​യു​ള്ള ഭാ​ഗ​ത്ത് സു​ര​ക്ഷ മ​തി​ൽ നി​ർ​മിച്ച് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.