റോ​ഡി​ലെ കു​ഴി​ക​ളി​ൽ ‘മീ​ൻ വ​ള​ർ​ത്തി’​പ്ര​തി​ഷേ​ധം
Wednesday, September 4, 2024 6:23 AM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര - പു​ത്തൂ​ർ റോ​ഡി​ൽ മു​സ്ലിം സ്ട്രീ​റ്റ് ഭാ​ഗ​ത്തെ കു​ഴി​ക​ളി​ൽ മ​ൽ​സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് ബി ​ജെ പി ​പ്ര​തി​ഷേ​ധം.​റോ​ഡു നി​റ​യെ കു​ഴി​ക​ളാ​യ​തി​നാ​ൽ യാ​ത്ര ദു​സഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധ സ​മ​രം ബി​ജെ​പി ന​ട​ത്തി​യ​ത്.

പു​ത്തൂ​ർ റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ റെ​യി​ൽ​വേ മേ​ൽ​പാ​ലം ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​വീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. അ​ൽ​പം സ്ഥ​ല​ത്തു മാ​ത്ര​മാ​ണ് ന​വീ​ക​ര​ണം ന​ട​ന്ന​ത്. എ​ന്നാ​ൽ ബാ​ക്കി​യു​ള്ള ഭാ​ഗ​ത്തെ കു​ഴി​ക​ൾ അ​തേ​പ​ടി തു​ട​രു​ക​യാ​ണ്. 12 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ചാ​യി​രു​ന്നു ന​വീ​ക​ര​ണം.


ഇ​ന്ന​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പു​ന​ർ​നി​ർ​മാ​ണം ന​ട​ന്ന ഭാ​ഗം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി. ആ​റ് ല​ക്ഷം രൂ​പ​യു​ടെ പ​ണി​ക​ൾ മാ​ത്ര​മെ ന​ട​ന്നി​ട്ടു​ള്ളെ​ന്നും ബാ​ക്കി പ​ണം അ​പ​ഹ​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ബി ​ജെ പി ​നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര - പു​ത്തൂ​ർ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ന്ത്രി​യു​ടെ വീ​ടി​നു​ള്ളി​ൽ ക​ട​ന്ന് സ​മ​രം ചെ​യ്യു​മെ​ന്ന് ബി ​ജെ പി ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​ഷേ​സ​മ​ര​ത്തി​ന് ബി ​ജെ പി ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര, കൗ​ൺ​സി​ല​ർ അ​രു​ൺ കാ​ടാ കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.