കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ച​ണ്ണ​പ്പേ​ട്ട മാ​ർ​ത്തോ​മാ ഹൈ​സ്കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി
Wednesday, September 4, 2024 6:23 AM IST
അ​ഞ്ച​ല്‍ : എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന പ്ര​ഥ​മ സ്കൂ​ൾ ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ത്തി​ൽ ച​ണ്ണ​പ്പേ​ട്ട​യി​ൽ നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ത്തോ​മാ ഹൈ​സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം സ്കൂ​ള്‍, പി​ടി​എ അ​ധി​കൃ​ത​ര്‍എന്നിവരുടെ നേതൃത്വത്തിൽ സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ച​ട​ങ്ങി​ലാ​ണ് കാ​യി​ക താ​ര​ങ്ങ​ളെ പൊ​ന്നാ​ട അ​ണി​യി​ച്ചും മാ​ല​യി​ട്ടും സ്വീ​ക​രി​ച്ച​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വൈ. ​ദേ​വ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ്‌ അം​ഗം ബി​നു സി. ​ചാ​ക്കോ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. പ്ര​ധാ​മാ​ധ്യാ​പി​ക ജെ​സി കെ ​.റേ​യ്ച്ച​ല്‍, കാ​യി​കാ​ധ്യാ​പ​ക​ന്‍ ജി​ബി​ന്‍ തോ​മ​സ്‌ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ണ്ണ​പ്പേ​ട്ട മാ​ർ​ത്തോ​മ ഹൈ​സ്കൂ​ളി​ൽ നി​ന്നും ബാ​സ്ക്ക​റ്റ്ബോ​ൾ, റെ​സി​ലിം​ഗ്, ഫു​ട്ബോ​ൾ, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ്, എ​ന്നീ കാ​യി​ക​യ​ിന​ങ്ങ​ളി​ലാ​ണ് 14 കു​ട്ടി​ക​ൾ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം നേ​ടി​യ​ത്.


കൊ​ല്ലം റ​വ​ന്യൂ ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച​ൽ ഉ​പ​ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ചു വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ്, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ്, റ​സ്‌​ലിം​ഗ്, ബാ​ഡ്മി​ന്‍റൺ, എ​ന്നി കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ച​ണ്ണ​പ്പേ​ട്ട മാ​ർ​ത്തോ​മ ഹൈ​സ്കൂ​ളി​ലെ 34 കാ​യി​ക താ​ര​ങ്ങ​ൾ​ക്കാ​ണ് ജി​ല്ലാ ത​ല​ത്തി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്.

പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും കാ​യി​ക അ​ധ്യാ​പ​ക​ന്‍ ജി​ബി​ന്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ചി​ട്ട​യാ​യ പ​രി​ശീ​ല​നം കു​ട്ടി​ക​ള്‍​ക്ക് വി​ജ​യം നേ​ടാ​ന്‍ സ​ഹാ​യ​ക​മാ​യി. സ്കൂ​ളി​ലെ എ​ഡ്യൂ​സ്‌​പോ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്കും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​വും റെ​സി​ലിം​ഗ് അ​ക്കാ​ദ​മി​യി​ലൂ​ടെ റെ​സി​ലിം​ഗ്, ജൂ​ഡോ എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കി​വ​രു​ന്ന​തെ​ന്ന് ജി​ബി​ന്‍ തോ​മ​സ്‌ പ​റ​ഞ്ഞു