വാ​ള​ക​ത്ത് കള്ള നോ​ട്ടു​ക​ൾ വ്യാ​പ​കം
Thursday, September 5, 2024 5:56 AM IST
കൊ​ട്ടാ​ര​ക്ക​ര: കള്ള നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​താ​യി പ​രാ​തി. 500 ന്‍റെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് കൂ​ടു​ത​ലാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വാ​ള​ക​ത്തെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ ആ​റ് കള്ള നോ​ട്ടു​ക​ൾ ല​ഭി​ച്ചു.

ഒ​റ്റ നോ​ട്ട​ത്തി​ൽ ഒ​റി​ജി​ന​ൽ നോ​ട്ടി​നെ വെ​ല്ലു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​വ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ നോ​ട്ടി​ലെ ത്ര​ഡ് അ​മ​ർ​ത്തി​യാ​ൽ ഇ​ള​കി​പ്പോ​കു​ന്നു​ണ്ട്. റി​സ​ർ​വ് ബാ​ങ്ക് എ​ന്ന​ടി​ച്ചി​രി​ക്കു​ന്ന​തി​ൽ അ​ക്ഷ​ര​തെ​റ്റു​മു​ണ്ട് വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.