മി​ക​ച്ച പ​ഠ​ന​നി​ല​വാ​രം ഉ​റ​പ്പാ​ക്കും: മ​ന്ത്രി ബാ​ല​ഗോ​പാ​ല്‍
Tuesday, September 3, 2024 6:14 AM IST
കൊ​ല്ലം: വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മി​ക​ച്ച പ​ഠ​ന​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.

പു​ത്തൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ കി​ഫ്ബി​യി​ലൂ​ടെ 3.90 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

രാ​ജ്യ​പു​രോ​ഗ​തി​ക്കു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മൂ​ല​ധ​ന നി​ക്ഷേ​പ​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തെ കാ​ണു​ന്ന​ത്. അ​തി​നാ​ല്‍ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​കാ​സ​ത്തി​നും ഉ​ത​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കും.


പു​തി​യ കാ​ല​ത്തെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​സ്എ​സ്കെ ഫ​ണ്ടി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ ചെ​ലവ​ഴി​ച്ച് നി​ര്‍​മി​ച്ച വ​ര്‍​ണ​ക്കൂ​ടാ​രം എ​ന്ന കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പൂ​വ​ക്ക​ര ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.