മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് ഒ​ഴി​യ​ണം : അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ
Tuesday, September 3, 2024 6:14 AM IST
കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് തു​ട​ർ​ച്ച​യാ​യി അ​ഴി​മ​തി​ക്കാ​രു​ടെ താ​വ​ള​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​പ​ദം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി​യം​ഗം അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​ക​ക്ഷി​യി​ലെ പ്ര​ബ​ല​നാ​യ ഒ​രു എം​എ​ൽ​എ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മേ​റി​യ​താ​ണ്. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റേ​തി​ന് സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി ന​ട​ക്കു​ന്ന​ത്. അ​ന്ന് ശി​വ​ശ​ങ്ക​റാ​യി​രു​ന്നു അ​ധി​കാ​രം കൈ​യാ​ളി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ പി. ​ശ​ശി ആ​സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്നു. സ​മ​ഗ്ര​വും വ​സ്തു നി​ഷ്ഠ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.