ഓ​ണ​ക്കാ​ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം ഏഴു മുതൽ
Thursday, September 5, 2024 5:45 AM IST
കൊ​ല്ലം: ഓ​ണ​ക്കാ​ല​ത്ത് പു​തി​യ ഉ​ല്ലാ​സ​യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി കൊ​ല്ലം ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ ഒ​രു​ങ്ങി. ഏ​ഴു മു​ത​ല്‍ 29 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്ക് 25 യാ​ത്ര​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍ പാ​ടം, കൊ​ച്ച​രി​ക്ക​ല്‍ ഗു​ഹ, ഫോ​ര്‍​ട്ട് കൊ​ച്ചി- മ​ട്ടാ​ഞ്ചേ​രി ഉ​ള്‍​പ്പെ​ടു​ന്ന മെ​ട്രോ വൈ​ബ്‌​സ്, നെ​ഫ​ര്‍​റ്റി​റ്റി ക​പ്പ​ല്‍ യാ​ത്ര എ​ന്നി​വ​യാ​ണ് പു​തി​യ​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന യാ​ത്ര​ക​ള്‍.

മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന നെ​ഫ​ര്‍​റ്റി​റ്റി ക​പ്പ​ല്‍ യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ന്നു എ​ന്ന​ത് സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​ഹ്ലാ​ദം പ​ക​രും. 7,13 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10 ന് ​കൊ​ല്ല​ത്തു നി​ന്നും ലോ ​ഫ്‌​ലോ​ര്‍ ബ​സി​ല്‍ എ​റ​ണാ​കു​ള​ത്ത് എ​ത്തി ക​പ്പ​ലി​ല്‍ അ​റ​ബി​ക്ക​ട​ല്‍ ചു​റ്റി മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​യ്ക്ക് 4240 രൂ​പ​യാ​ണ് നി​ര​ക്ക്.

യാ​ത്രി​ക​രു​ടെ പ്രി​യ ലൊ​ക്കേ​ഷ​ന്‍ ആ​യ ഗ​വി ഏ​ഴ്, 19, 28 ദി​വ​സ​ങ്ങ​ളി​ലാ​യി ചാ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്നു. അ​ട​വി എ​ക്കോ ടൂ​റി​സം ഗ​വി പ​രു​ന്തും​പാ​റ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ട്രി​പ്പി​ന് 1750 രൂ​പ​യാ​ണ് ചാ​ര്‍​ജ്. പാ​ക്കേ​ജി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം, ബോ​ട്ടിം​ഗ്, എ​ല്ലാ എ​ന്‍​ട്രി ഫീ​സു​ക​ളും, ഗൈ​ഡി​ന്‍റെ ഫീ​സ് എ​ന്നി​വ ഉ​ള്‍​പ്പെ​ടും.

ടൂ​റി​സം രം​ഗ​ത്തെ പു​ത്ത​ന്‍ വി​സ്മ​യ​മാ​യ മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍​പ്പാ​ടം ഉ​ള്‍​പ്പെ​ടു​ന്ന കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ 8,17,20,28 ദി​വ​സ​ങ്ങ​ളി​ലാ​യി ചാ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്നു. ആ​മ്പ​ല്‍​പ്പാ​ടം തൃ​പ്പൂ​ണി​ത്ത​റ ഹി​ല്‍ പാ​ല​സ് മ്യൂ​സി​യം കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ, അ​രീ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം എ​ന്ന് ഉ​ള്‍​പ്പെ​ടു​ന്ന യാ​ത്ര​യ്ക്ക് 890 രൂ​പ​യാ​ണ് നി​ര​ക്ക്.

12, 21, 27 ദി​വ​സ​ങ്ങ​ളി​ലാ​യി പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര​ങ്ങ​ള്‍ യാ​ത്ര ഉ​ണ്ടാ​യി​രി​ക്കും. അ​ഞ്ചു മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ദ​ര്‍​ശ​ന​വും ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ സം​ഘം ന​ല്‍​കു​ന്ന വ​ള്ള​സ​ദ്യ​യും ആ​റ​ന്മു​ള ക​ണ്ണാ​ടി നി​ര്‍​മാ​ണ​വും തൃ​ക്കാ​ക്കു​ടി ഗു​ഹാ​ക്ഷേ​ത്ര ദ​ര്‍​ശ​ന​വും ആ​ണ് ലി​സ്റ്റി​ല്‍ ഉ​ള്ള​ത്. വ​ള്ള​സ​ദ്യ അ​ട​ക്കം 910 രൂ​പ​യാ​ണ് ചാ​ര്‍​ജ്. 14 ന്‍റെ വാ​ഗ​മ​ണ്‍ യാ​ത്ര രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് രാ​ത്രി 10 ന് ​മ​ട​ങ്ങി​യെ​ത്തും. ഉ​ച്ച​ഭ​ക്ഷ​ണം അ​ട​ക്കം 1020 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. തി​രു​വോ​ണ ദി​വ​സം ഓ​ണ​സ​ദ്യ അ​ട​ക്ക​മു​ള്ള പൊ​ന്മു​ടി യാ​ത്ര ഉ​ണ്ടാ​യി​രി​ക്കും.


രാ​വി​ലെ 6.30 ന് ​കൊ​ല്ല​ത്തു​നി​ന്ന് ആ​രം​ഭി​ച്ച രാ​ത്രി എ​ട്ടി​ന് മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​യ്ക്ക് യാ​ത്ര​കൂ​ലി​യും എ​ല്ലാ പ്ര​വേ​ശ​ന ഫീ​സു​ക​ളും അ​ട​ക്കം 770 രൂ​പ​യാ​ണ് നി​ര​ക്ക്. 16ന് ​ഇ​ല്ലി​ക്ക​ല്‍ ക​ല്ല് ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. 820 രൂ​പ​യാ​ണ് ചാ​ര്‍​ജ്. 16ന് ​ത​ന്നെ ര​ണ്ട് ദി​വ​സ​ത്തെ മൂ​ന്നാ​ര്‍ യാ​ത്ര ഉ​ണ്ടാ​യി​രി​ക്കും.

ആ​ദ്യ​ദി​വ​സം പൂ​പ്പാ​റ, ഗ്യാ​പ്പ് റോ​ഡ്, ചി​ന്ന​ക്ക​നാ​ല്‍, ആ​ന​യി​റ​ങ്ങ​ല്‍ ഡാം, ​മൂ​ന്നാ​ര്‍ അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്ക് എ​ന്നി​വ ക​ണ്ട് മൂ​ന്നാ​റി​ല്‍ സ്റ്റേ ​ചെ​യ്യും. അ​ടു​ത്ത ദി​വ​സം കാ​ന്ത​ല്ലൂ​ര്‍, മ​റ​യു​ര്‍ പോ​യി അ​ര്‍​ധ​രാ​ത്രി​യോ​ടെ കൊ​ല്ല​ത്ത് മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​യ്ക്ക് 1,730 രൂ​പ​യാ​ണ് ചാ​ര്‍​ജ്. ഇ​തു​കൂ​ടാ​തെ 21 ന് ​മൂ​ന്നാ​ര്‍ -വ​ട്ട​വ​ട​യും ഉ​ണ്ടാ​യി​രി​ക്കും. ത​ക​ര്‍​ന്നു പോ​യ വ​യ​നാ​ടി​നെ ടൂ​റി​സ​ത്തി​ലൂ​ടെ കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യും കൈ​കോ​ര്‍​ക്കു​ന്നു.

18ന് ​രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന വ​യ​നാ​ട് യാ​ത്ര 22ന് ​പു​ല​ര്‍​ച്ചെ മ​ട​ങ്ങി​യെ​ത്തും. 8, 18 ദി​വ​സ​ങ്ങ​ളി​ല്‍ ചെ​യ്തി​രി​ക്കു​ന്ന റോ​സ് മ​ല​യാ​ത്ര​യും 17 ന് ​കു​റ്റാ​ലം യാ​ത്ര​യും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ര്‍​ട്ട് കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി എ​ന്നി​വ ക​ണ്ട് വാ​ട്ട​ര്‍ മെ​ട്രോ എ​ന്നി​വ​യി​ല്‍ ക​യ​റി എ​റ​ണാ​കു​ളം ന​ഗ​ര​വും ലു​ലു മാ​ളും ക​ണ്ടു മ​ട​ങ്ങു​ന്ന മെ​ട്രോ വൈ​റ്റ് 22 ന് ​രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ടും. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് : 9747969768, 8921950903,9495440444.