മു​ഖ്യ​മ​ന്ത്രി​യു​ടെ പോലീ​സ് മെ​ഡ​ൽ നേ​ടി​യ എ​സ്​ഐ​യെ ആ​ദ​രി​ച്ചു
Wednesday, September 4, 2024 6:38 AM IST
കൊ​ട്ടി​യം: മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ ഇ​ര​വി​പു​രം എ​സ്​ഐ നൗ​ഷാ​ദി​നെ കൊ​ല്ലം നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വ് ന​ൽ​കി​യ​ത്.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​രി​ക്കോ​ട് നൗ​ഷാ​ദ് പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഉ​ന്ന​ക്കാ നൗ​ഷാ​ദ് മൊ​മെ​ന്‍റോ ന​ൽ​കു​ക​യും ജി​ല്ലാ സെ​ക്ര​ട്ട​റി അ​യ​ത്തി​ൽ നൗ​ഷാ​ദ് മ​ധു​ര വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.


ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ. ബി ​എ​ഫ് .ആ​ർ .നൗ​ഷാ​ദ്, ഓ​ലീ​ക്ക​ര നൗ​ഷാ​ദ്, സ​ലിം സി​ൽ​ക്ക് നൗ​ഷാ​ദ് തുടങ്ങിയവർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.