അ​മ്പ​ല​ക്ക​ര പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Wednesday, September 4, 2024 6:36 AM IST
അ​മ്പ​ല​ക്ക​ര : സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കി​ഴ​ക്കും​ക​ര കൊ​ടി​യേ​റ്റി. എട്ടിന് സ​മാ​പി​ക്കും. നാലുവരെ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 5.30 ജ​പ​മാ​ല​യും സ​ന്ധ്യാ പ്രാ​ർ​ഥന​യും ഇ​ട​വ​ക വി​കാ​രി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​താ​ണ് .

അഞ്ചിന് വൈ​കു​ന്നേ​രം 5.30 ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന​, സ​ന്ധ്യാ​പ്രാ​ർ​ഥ​ന​,വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​മ്പ​ശേരി നേ​തൃ​ത്വം ന​ൽ​കും. ആറിന് കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഗീ​വ​ർ​ഗീസ് എ​ഴി​യ​ത്ത് നേ​തൃ​ത്വം ന​ൽ​കും. ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ജോ​ർ​ജ് കു​ര​ക്കോ​ട് ​നേ​തൃ​ത്വം ന​ൽ​കും.


തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ റാ​സ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് തെ​ക്കേ അ​മ്പ​ല​ക്ക​ര, പെ​രു​മ്പ ഓ​ർ​ത്ത​ഡോ​ക്സ് കു​രി​ശ​ടി, പു​ലി​ക്കു​ഴി​മു​ക്ക്, ക​ണ്ണം​കു​ളം വ​ഴി പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രു​ം.

എട്ടിന് രാ​വി​ലെ 8.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥന​യും ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലിക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഫാ. ​ഫി​ലി​പ്പ് ക​ണ്ണം​കു​ളം . തു​ട​ർ​ന്ന് ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും കൊ​ടി​യി​റ​ക്കും, നേ​ർ​ച്ച​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. തോ​മ​സ് കി​ഴ​ക്കും​ക​ര, ട്ര​സ്റ്റി ജി​നി​ൽ മാ​ത്യു ക​ളി​യ്ക്ക​ൽ , സെ​ക്ര​ട്ട​റി ബാ​ബു പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.