ഏ​രൂ​രിൽ 35 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​ം പിടികൂടി
Thursday, September 5, 2024 5:45 AM IST
അ​ഞ്ച​ൽ: ഓ​ണം ല​ക്ഷ്യ​മി​ട്ട് വ​ന്‍​തോ​തി​ല്‍ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ വി​ല്പ​ന​യും, ചാ​രാ​യം വാ​റ്റും ന​ട​ത്തു​ന്ന​തു ക​ണ്ടു പി​ടി​ക്കാ​ൻ എ​ക്സൈ​സ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി.

ഏ​രൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 35 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. വി​ള​ക്കു​പാ​റ സ​ര്‍​ക്കാ​ര്‍ മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് കു​ള​ത്തു​പ്പു​ഴ ഏ​ഴം​കു​ളം സ്വ​ദേ​ശി സു​രേ​ന്ദ്ര​ന്‍​പി​ള്ള, ഭാ​ര​തീ​പു​രം സ്വ​ദേ​ശി പ്ര​ദീ​പ്‌ എ​ന്നി​വ​രെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ബി​ഗ്‌​ഷോ​പ്പ​റി​ല്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രേ​യും എ​ക്സൈ​സ് സം​ഘം മു​മ്പ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​രെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ഞ്ച​ല്‍ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട്ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ പി​ടി​കൂ​ടി​യി​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ വി​ല്‍​പ്പ​ന ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.