ന​ട​യ്ക്ക​ൽ​പ്ര​ഭ പു​ര​സ്‌​കാ​രം രാ​ജ​ൻ കി​ഴ​ക്ക​നേ​ല​യ്ക്ക്
Thursday, September 5, 2024 5:45 AM IST
ചാ​ത്ത​ന്നൂ​ർ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക​ൾ​ക്ക് ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ന്‍​ഡ് ലൈ​ബ്ര​റി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ന​ട​യ്ക്ക​ൽ​പ്ര​ഭ പു​ര​സ്‌​കാ​രം നാ​ട​ക ക​ലാ രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ നാ​ട​ക-​സി​നി​മ -സീ​രി​യ​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജ​ൻ കി​ഴ​ക്ക​നേ​ല​യ്ക്ക് ന​ൽ​കും.


5172 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ലൈ​ബ്ര​റി​യു​ടെ 44 -ാമ​ത് വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ പു​ര​സ്‌​കാ​രം ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​വി. അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.