കൊല്ലം ക​ള​ക്ട​റേ​റ്റ് സ്‌​ഫോ​ട​ന​ക്കേ​സ്: വാ​ദം ഇ​ന്നു കേ​ള്‍​ക്കും
Wednesday, September 4, 2024 6:36 AM IST
കൊ​ല്ലം: ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ ബോം​ബ് സ്‌​ഫോ​ട​ന കേ​സി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന നി​യ​മം (യു​എ​പി​എ) ബാ​ധ​ക​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വാ​ദം ഇ​ന്ന് കോ​ട​തി കേ​ള്‍​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ കേ​സ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കേ​സി​ല്‍ മ​ധു​ര കോ​ട​തി​യി​ല്‍ പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ മ​ധു​ര സ്വ​ദേ​ശി​ക​ളു​മാ​യ അ​ബാ​സ് അ​ലി, ഷാം​സ​ന്‍ ക​രീം രാ​ജ, ദാ​വൂ​ദ് സു​ലൈ​മാ​ന്‍, ഷം​സു​ദീ​ന്‍ എ​ന്നി​വ​രെ ഇ​ന്ന് നേ​രി​ട്ട് ഹാ​ജ​രാ​ക്കും.


2016 ജൂ​ണി​ലാ​ണ് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മു​ന്‍​സി​ഫ് കോ​ട​തി​യ്ക്ക് സ​മീ​പം സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍​ക്കു പ​രു​ക്കേ​റ്റി​രു​ന്നു.