പു​ത്തൂ​ർ സ്കൂ​ളി​ന്‍റെ ബ​ഹു​നി​ല മ​ന്ദി​രത്തിന് ശിലയിട്ടു
Thursday, September 5, 2024 5:56 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മിക്കും. ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. കി​ഫ്‌​ബി​യി​ൽ നി​ന്ന് 3.90 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്.

മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ക്ലാ​സ് മു​റി​ക​ൾ, ആ​ധു​നി​ക ശു​ചി മു​റി​ക​ൾ, ഓ​ഡി​റ്റോ​റി​യം, മെ​സ് ഹാ​ൾ, അ​ടു​ക്ക​ള തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. 15 മാ​സ​ത്തി​നു​ള്ളി​ൽ കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​ക്കും. വ​ർ​ണ​ക്കൂ​ടാ​രം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റേ​യും വി​ജ്ഞാ​ന​ത്തി​ന്‍റേ​യും കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​ണ് പു​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.


വാ​യ​ന​യി​ലേ​ക്കും എ​ഴു​ത്തി​ലേ​ക്കും കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന ഭാ​ഷ വി​കാ​സ ഇ​ടം, ഗ​ണി​ത​യി​ടം, വ​ര​യി​ടം, കു​ഞ്ഞ​ര​ങ്ങ് ,ആ​ട്ട​വും പാ​ട്ടും, ശാ​സ്ത്രാ​നു​ഭ​വ​ങ്ങ​ൾ​ക്കു​ള്ള ഇ​ടം, ഹ​രി​തോ​ദ്യാ​നം,

പ​ഞ്ചേ​ന്ദ്രി​യ അ​നു​ഭ​വ​യി​ടം, നി​ർ​മാ​ണ​യി​ടം, ക​ര​കൗ​ശ​ല​യി​ടം, ഇ-​ഇ​ടം, ക​ളി​യി​ടം എ​ന്നി​ങ്ങ​നെ കു​ട്ടി​ക​ളു​ടെ വി​കാ​സ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് ഉ​റ​പ്പാ​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ 13 പ്ര​വ​ർ​ത്ത​ന ഇ​ട​ങ്ങ​ളാ​ണ് വ​ർ​ണ​ക്കൂ​ടാ​രം പ​ദ്ധ​തി​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.