പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡിവി​ഷ​ന് സ​മ​ഗ്ര പ​രി​ച​ര​ണ പ​ദ്ധ​തി
Wednesday, September 4, 2024 6:36 AM IST
പാ​രി​പ്പ​ള്ളി : ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, കൊ​ല്ല​ത്തി​ന്‍റെ മോ​ഡ​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡി​വി​ഷ​ൻ സ​മ​ഗ്ര പ​രി​ച​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.​ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം, മാ​ന​സി​ക, സാ​മൂ​ഹി​ക, ആ​ത്മീ​യ​വ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് സ​മ​ഗ്ര പ​രി​ച​ര​ണ പ​ദ്ധ​തി​യാ​ണ് ത​യാറാ​ക്കി​യി​ട്ടു​ള്ള​ത്.

വേ​ദ​ന​യും ക​ഷ്ട​ത​യും യാ​ത​ന​യും അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ശാ​രീ​രി​ക പ​രി​ച​ര​ണം മാ​ത്ര​മ​ല്ല, മാ​ന​സി​ക, സാ​മൂ​ഹി​ക, ആ​ത്മീ​യ പി​ന്തു​ണ​യും അ​ത്യാ​വ​ശ്യ​മാ​ണ് എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി.ജീ​വ​ന്‍റെ അ​വ​സാ​ന നി​മി​ഷം വ​രെ​യും മാ​ന്യ​ത​യോ​ടെ​യാ​യി​രി​ക്കു​ക എ​ന്ന​ത് പ്ര​ധാ​നം. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​ദി​ന​ങ്ങ​ളി​ലും എ​ന്തെ​ങ്കി​ലും ഒ​രു അ​ർ​ഥവും ല​ക്ഷ്യ​വും പ്ര​തീ​ക്ഷ​യും കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ജീ​വി​തം വ്യ​ർ​ഥമാ​യി​രു​ന്നി​ല്ലെ​ന്നും അ​ർ​ഥപൂ​ർ​ണമാ​യി​രു​ന്നെ​ന്നു​മു​ള്ള​ത് ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ക​യു​മാ​ണ് പ​രി​ച​ര​ണ​ത്തി​ലൂ​ടെ.


ഈ ​ഡി​വി​ഷ​നി​ൽ, അ​തി​ഥി​ക​ളോ​ടു​ള്ള ആ​ശ​യ​വി​നി​മ​യം എ​പ്പോ​ഴും മാ​ന്യ​ത, ക​രു​ണ, സ​ഹാ​നു​ഭൂ​തി എ​ന്നി​വ​യോ​ടെ​യാ​യി​രി​ക്കു​മെ​ന്ന് പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ ​സി . വി . ​രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.ഒപിടി​ക്ക​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​മോ, കാ​ത്തി​രി​പ്പോ, മ​രു​ന്ന് വാ​ങ്ങ​ൽ സ​മ​യ​മോ ഇ​വി​ടെ ഇ​ല്ല. രോ​ഗി​ക​ൾ അ​ല്ല, അ​തി​ഥി​ക​ൾ എ​ന്ന നി​ല​യി​ലാ​ണ് എ​ല്ലാ​വ​രെ​യും കാ​ണു​ന്ന​ത്.

8075745498 എ​ന്ന ന​മ്പ​രി​ൽ വി​ളി​ച്ചാ​ൽ തീ​യ​തി​യും​സ​മ​യ​വും കൃ​ത്യ​മാ​യി അ​റി​യി​ക്കും. ഒ​രാ​ൾ​ക്കാ​യി ഒ​രു മ​ണി​ക്കൂ​ർ സ​മ​യം വി​നി​യോ​ഗി​ക്കും.