താം​ബ​രം - കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് പു​ന​രാ​രം​ഭി​ക്കും
Thursday, September 5, 2024 5:56 AM IST
കൊ​ട്ടാ​ര​ക്ക​ര: നി​ർ​ത്തി​വെ​ച്ചി​രു​ന്ന പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട വ​ഴി​യു​ള്ള താം​ബ​രം - കൊ​ച്ചു​വേ​ളി എ​സി സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​ൻ പു​ന​രാ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.
ക​ഴി​ഞ്ഞ വേ​ന​ല​വ​ധി​ക്കാ​ല​ത്ത് തു​ട​ങ്ങി​യ സ​ർ​വീ​സ് വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും താം​ബ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ർ​ഡി​ലെ അ​റ്റ​കു​റ്റ പ്പ​ണി​ക​ളും മ​റ്റും കാ​ര​ണം ഈ ​സ​ർ​വീ​സ് താ​ൽ​ക്കാ​ലി ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ൽ യാ​ർ​ഡി​ലെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു ന്ന ​കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​യി​രു​ന്നു. കൊ​ല്ലം - ചെ​ങ്കോ​ട്ട റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ജ​ന​പ്ര​തി നി​ധി​ക​ളേ​യും റ​യി​ൽ​വേ അ​ധി​കാ​രി​ക​ളേ​യും ക​ണ്ട് നി​വേ​ദ​നം ന​ൽ​കു​ക​യും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പെ​ഷ​ൽ
ട്രെ​യി​ൻ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ലെ താം​ബ​ര​ത്ത് നി​ന്ന് വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ പു​റ​പ്പെ​ട്ട് ചെ​ങ്ക​ൽ​പ്പെ​ട്ട്, വി​ല്ലു​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി, ഡി​ണ്ടു​ക​ൽ, മ​ധു​ര, വി​രു​ദ​ന​ഗ​ർ, രാ​ജ​പാ​ള​യം, തെ​ങ്കാ​ശി, ചെ​ങ്കോ​ട്ട, തെ​ന്മ​ല, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം വ​ഴി അ​ടു​ത്ത ദി​വ​സം ഉ​ച്ച​യോ​ടെ സ​ർ​വീ​സ് കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തി​ച്ചേ​രും.


കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് താം​ബ​ര​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ ദി​വ​സം രാ​വി​ലെ താം​ബ​ര​ത്ത് എ​ത്തി​ച്ചേ​രും. സ്പെ​ഷ​ൽ സ​ർ​വീ​സ് സെ​പ്റ്റം​ബ​റി​ലേ​ക്ക് മാ​ത്ര​മാ​യാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

തു​ട​ർ​ന്നു വ​രു​ന്ന പൂ​ജ, ദീ​പാ​വ​ലി അ​വ​ധി​ക​ൾ​ക്കും ന​വം​ബ​ർ മാ​സം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​ക്കാ​ല​ത്തും സ​ർ​വീ​സ് തു​ട​ർ​ന്ന് ഓ​ടി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.