മാ​ർ​ച്ച് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ കേ​സ്; ല​ജ്ജാ​ക​ര​മെ​ന്ന് അ​ഡ്വ. പി. ​ജ​ർ​മി​യാ​സ്
Tuesday, September 3, 2024 6:14 AM IST
കൊ​ല്ലം: മു​കേ​ഷ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത ന​ട​പ​ടി ല​ജ്ജാ​ക​ര​മെ​ന്ന് കെപിസിസി സെക്രട്ടറി പി. ​ജ​ർ​മി​യാ​സ്.

കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ചെ​ന്നും ആ​രോ​പി​ച്ച് മൂ​ന്ന് വ​നി​താ നേ​താ​ക്ക​ളാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​ല നൗ​ഷാ​ദ്, കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗൗ​രി എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.


കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ഉ​ൾ​പ്പെ​ടെ 14 യൂ​ത്ത് കോ​ൺ​ഗ്ര​സ്- കെ​എ​സ്‌​യു നേ​താ​ക്ക​ളു​ടെ പേ​രി​ലും ക​ണ്ടാ​ൽ അ​റി​യു​ന്ന നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ലും കേ​സെ​ടു​ത്തു. ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​കേ​ഷ് എം​എ​ൽ​എ​യെ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ ന​ട​പ​ടി ല​ജ്ജാ​ക​ര​മാ​ണെ​ന്ന് ജ​ർ​മി​യാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.