ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട നിലയിൽ. ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 എന്ന നിലയിലാണ് പഞ്ചാബ്.
തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കരകയറുകയായിരുന്നു. 126 റൺസുമായി ഹർനൂർ സിംഗും രണ്ട് റൺസുമായി ക്രിഷ് ഭഗത്തുമാണ് ക്രീസിലുള്ളത്.
നേരത്തെ രണ്ടിന് 138 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് അഞ്ചിന് 181 റൺസെന്ന നിലയിലെത്തിയത്. പ്രഭ്സിമ്രാൻ സിംഗ് (23), ഉദയ് സഹരൺ (37), അൻമോൽപ്രീത് സിംഗ് (ഒന്ന്), ക്യാപ്റ്റൻ നമാൻ ധിർ (ഒന്ന്), രമൺദീപ് സിംഗ് (ആറ്), സലിൽ അറോറ (36) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ 44 റൺസ് വഴങ്ങി രണ്ടുവിക്കറ്റും അങ്കിത് ശർമ 63 റൺസ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. ബാബാ അപരാജിത് 48 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്തു.