അദിലാബാദ് രൂപത മെത്രാൻ മാർ ജോസഫ് തച്ചാപറമ്പത്തിന്റെ മെത്രാഭിഷേക ചടങ്ങിൽ മുഖ്യകാർമികനായ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ശിരസിൽ കൈവച്ച് പ്രാർഥിക
അദിലാബാദ് : സീറോമലബാർ സഭയുടെ അദിലാബാദ് രൂപത മെത്രാനായി മാർ ജോസഫ് തച്ചാപറമ്പത്ത് അഭിഷിക്തനായി.
അദിലാബാദ് റബ്ബേനയിലെ എഫാത്ത ധ്യാനകേന്ദ്രത്തിൽ നടന്നമെത്രാഭിഷേക ചടങ്ങുകളിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. രൂപതയുടെ മുൻ മെത്രാന്മാരായ മാർ ജോസഫ് കുന്നത്ത്, മാർ പ്രിൻസ് പാണെങ്ങാടൻ എന്നിവർ സഹകാർമികരായിരുന്നു.
സീറോമലബാർ സഭ കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ നിയമന ഉത്തരവ് വായിച്ചു.
വിജയവാഡ ബിഷപ് ഡോ. ജോസഫ് രാജാറാവു വചനസന്ദേശം നൽകി. സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ ആർച്ച്ഡീക്കനായിരുന്നു.
അദിലാബാദ് രൂപതയുടെ മൂന്നാമത്തെ മെത്രാനാണ് സിഎംഐ സഭാംഗമായ മാർ ജോസഫ് തച്ചാപറമ്പത്ത്. ഇടുക്കി നസറത്ത് വാലി നാലുമുക്ക് സ്വദേശിയാണ്.