ന്യൂഡൽഹി: ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. നാഗ്പുരിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. സുരക്ഷിതമായാണ് വിമാനം ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
എല്ലാ യാത്രികരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റി.
അറ്റകുറ്റപ്പണികൾക്കായി കൂടുതൽ സമയം വേണ്ടിവന്നതിനാൽ വിമാനം റദ്ദാക്കേണ്ടിവന്നെന്നും നാഗ്പുരിലെ ഞങ്ങളുടെ ജീവനക്കാർ യാത്രക്കാർക്ക് ഉടനടി സഹായം നൽകിയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.