തിരുവനന്തപുരം: വിജിലൻസ് ബോധവത്കരണ വാരാഘോഷം നാളെ മുതൽ നവംബർ രണ്ടു വരെ നടക്കും.
"വിജിലൻസ്: നമ്മുടെ കൂട്ടുത്തരവാദിത്വം’ എന്നതാണ് ബോധവത്കരണ വാരാഘോഷ മുദ്രാവാക്യം. നാളെ രാവിലെ ഏഴിന് കവടിയാർ മുതൽ കനകക്കുന്ന് വരെ വിജിലൻസ് അവയർനെസ് വാക്കത്തണ്‍ ലോകായുക്ത ജസ്റ്റീസ് എൻ. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്യും.
വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം നയിക്കുന്ന റാലിയിൽ വിദ്യാർഥികൾ, പോലീസ് അശ്വാരൂഡ സേന, പോലീസ് ബാൻഡ്, റോളർ സ്കേറ്റിംഗ് ടീം, വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
എറണാകുളത്തെ റാലി നടൻ ടിനി ടോം ഉദ്ഘാടനം ചെയ്യും. സർക്കാർ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി പരിശീലനം വിജിലൻസ് ആസ്ഥാനത്ത് നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.