പാലാവയൽ: കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് മലാങ്കടവ് വാർഡിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.
ആറാം ക്ലാസ് വിദ്യാർഥിനിയാണ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നാലു ദിവസം മുമ്പ് പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച പെൺകുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കോയമ്പത്തൂരിലെ ലാബിൽ നടത്തിയ പരിശോധന യിലാണ് രോഗം സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള പുഴയിൽ കുട്ടി കുളിച്ചിരുന്നു. അവിടെനിന്നാണ് രോഗബാധയെന്ന് കരുതുന്നു.
Tags : amoebic encephalitis