ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകളുടെ എണ്ണം 11 വർഷംകൊണ്ട് 387ൽനിന്ന് 819 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ.
എംബിബിഎസ് സീറ്റുകളുടെ എണ്ണം 51,000ൽനിന്ന് 1.29 ലക്ഷമായും പിജി സീറ്റുകളുടെ എണ്ണം 31,000 ൽനിന്ന് 78, 000 ആയും ഉയർന്നെന്നും ഡൽഹി എയിംസിൽ ബിരുദദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
അഞ്ചുവർഷംകൊണ്ട് ബിരുദ, ബിരുദാനന്തര മെഡിക്കൽ പഠനത്തിന് 75,000 സീറ്റുകൾകൂടി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
Tags : J.P. Nadda MBBS seats