സമരം ശക്തമാകുന്നു, നാളെ കൂട്ട ഉപവാസം
1575849
Tuesday, July 15, 2025 2:03 AM IST
കാട്ടൂര്‍: കാട്ടൂര്‍ മിനി എസ്റ്റേറ്റില്‍നിന്നുള്ള രാസമാലിന്യംമൂലം കിണര്‍വെള്ളം മലിനമാകുന്നതിനെതിരേ സമരം ശക്തമാകുന്നു. സമരത്തിനു പിന്തുണയുമായി നിരവധി രാഷ്ട്രീയസംഘടനകളും സാമുദായികസംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
നാളെ സമീപവാസി കളെല്ലാംചേര്ന്ന് കമ്പനിക്കു മുന്നിലെ സമരപ്പന്തലില്‍ കൂട്ടനിരാഹാരമിരിക്കും. തുടര്‍ന്നു സമരം പഞ്ചായത്ത് ഓഫീസിനു മുന്നിലേക്കു വ്യാപിപ്പിക്കും. വെള്ളിയാഴ്ച കാട്ടൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. കാട്ടൂര്‍ സ്കൂള്‍പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിക്കുക.
റിലേ നിരാഹാരമിരിക്കുന്ന ജനകീയ കുടിവെള്ളസംരക്ഷണവേദിക്കു പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും സമരപ്പന്തലിലെത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, നഗരസഭാ കൗണ്‍സിലര്‍ വിജയകുമാരി അനിലന്‍ എന്നിവരാണ് സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അബ്ദുള്‍ മുത്തലിഫ് എടക്കാട്ടപറമ്പില്, രാജേഷ് കാട്ടൂര്‍ വടക്കുമുറി, ചരുവില്‍ ഷൈന്‍, സാബു ആലുക്ക എന്നിവരാണ് ഉപവാസമനുഷ്ഠിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു.