കാട്ടാന കൃഷി നശിപ്പിച്ചു
1575418
Sunday, July 13, 2025 8:24 AM IST
മരോട്ടിച്ചാൽ: ചീരക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞരാത്രിയിലാണ് സംഭവം. മരോട്ടിച്ചാൽ സ്വദേശി പറപ്പുള്ളിത്തറയിൽ സോമന്റെ കൃഷിയിടത്തിലാണ് കാട്ടാനയെത്തിയത്.
ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. പകുതി മൂപ്പായതും കുലവെട്ടാറായതുമായ നിരവധി നേന്ത്രവാഴകള്‍ ആന ചവിട്ടിമെതിച്ച,ു. കൃഷിസ്ഥലത്തേക്ക് ആന എത്താതിരിക്കാൻ പ്രദേശത്ത് വൈദ്യുതവേലി ഉണ്ടെങ്കിലും അതു മറികടന്നാണ് കാട്ടാന കൃഷിയിടത്തിൽ എത്തിയതെന്ന് പറയുന്നു. കുറച്ചുനാളുകളായി പ്രദേശത്ത് ആനശല്യം ഉണ്ടായിരുന്നില്ല. എന്നാൽ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.