വാഹന ഷോറൂമിനുനേരേ ആക്രമണം
1575420
Sunday, July 13, 2025 8:24 AM IST
തൃപ്രയാർ: നാട്ടിക സെന്ററിന് വടക്കുവശം പ്രിൻസ് മോട്ടോഴ്സ് എന്ന സ്ഥാപനത്തിൽ ആക്രമണം. സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ഒരുസംഘം ഷോറൂമിന്റെ ചില്ല് ഗ്ലാസുകൾ അടിച്ചുതകർത്തു. കടയുടമ മധുസൂദനന്റെ മകൻ അതുൽ കൃഷണ, ജീവനക്കാരൻ എന്നിവരെ ക്രൂരമായി ആക്രമിച്ചു.
ഗുണ്ടാ അക്രമണത്തിൽ തൃപ്രയാർ, നാട്ടിക മർച്ചന്റ് അസോസിയേഷൻ അടിയന്തരയോഗംചേർന്ന് ശക്തമായി പ്രതിഷേധിച്ചു. വലപ്പാട് പോലീസിൽ പരാതി നൽകിയതായി അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേഷ് ഇയ്യാനി അറിയിച്ചു.