ഓട്ടോറിക്ഷ മിനിമം ചാർജ് കാലോചിതമായി പരിഷ്കരിക്കണം: സുന്ദരൻ കുന്നത്തുള്ളി
1575407
Sunday, July 13, 2025 8:24 AM IST
തൃശൂർ: ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.
കോവിഡിനുശേഷം കടുത്ത സാന്പത്തികപ്രതിസന്ധിയിലാണ് ഓട്ടോ തൊഴിലാളികൾ. നിത്യോപയോഗസാധനങ്ങളുടെ വിലവർധന തുടങ്ങി വരുമാനത്തെക്കാൾ അധികരിച്ച ചെലവുമൂലം പല തൊഴിലാളികളും ഓട്ടോ ഓടിക്കുന്ന തൊഴിൽ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓട്ടോ മിനിമം ചാർജ് വർധന നടപ്പിലാക്കുവാൻ ഇടതുസർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് എ.ടി. ജോസ് അധ്യക്ഷത വഹിച്ചു. വി.എ. ഷംസുദീൻ, ഐ.ആർ. മണികണ്ഠൻ, സി.ആർ. മനോജ്, പി.ബി. ബിജു, വി.ആർ. ശ്രീകാന്ത്, സുനിൽ വടക്കേടത്ത്, സി.എസ്. സോമൻ, പി.ജി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.