സഹകരണസ്ഥാപനങ്ങളെ തകർക്കുന്ന കേരള ബാങ്ക് നയം തിരുത്താൻ സർക്കാർ ഇടപെടണം: ആർജെഡി
1575404
Sunday, July 13, 2025 8:24 AM IST
തൃശൂർ: സഹകരണസ്ഥാപനങ്ങളെ തകർക്കുന്ന കേരള ബാങ്ക് നയം തിരുത്താൻ സർക്കാർ ഇടപെടണമെന്ന് ആർജെഡി ജില്ലാ പ്രസിഡന്റ് ജെയ്സൻ മാണി. സഹകരണസ്ഥാപനങ്ങൾക്കു താങ്ങും തണലുമാകേണ്ട കേരള ബാങ്ക് നടപ്പാക്കുന്ന പുതിയ നയങ്ങളിലൂടെ സഹകരണസ്ഥാപനങ്ങൾ കൂപ്പുകുത്തുകയാണ്. ഇത്തരം നയങ്ങൾ നിയന്ത്രിക്കാൻ സർക്കാർ തയാറാകണമെന്നും കേരള കോ ഓപ്പറേറ്റീവ് സെന്റർ ജില്ലാതല മെന്പർഷിപ്പ് വിതരണം ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം സഹകാരിയും ആർജെഡി സംസ്ഥാന കമ്മിറ്റി അംഗവുമായ വിൻസെന്റ് പുത്തൂർ നിർവഹിച്ചു. കെസിഇസി ജില്ലാ പ്രസിഡന്റ് കെ.കെ. ജിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷോബിൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ. കിരണ്‍കുമാർ, നോജി ജോസഫ്, കെ.കെ. സാവിത്രി, സി.എം. ഷാജി, ആന്റോ ഇമ്മട്ടി തുടങ്ങിയവർ പ്രസംഗിച്ചു.