തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ ഞാറ്റുവേലച്ചന്ത
1575394
Sunday, July 13, 2025 8:22 AM IST
പട്ടേപാടം: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്മാന് ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കുതിരത്തടം പള്ളി വികാരി ജീസ് പാക്രത്ത് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് യൂസഫ് കൊടകര പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ശശികുമാര്‍ ഇടപ്പുഴ, പട്ടേപ്പാടം റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ആര്.കെ. ജയരാജ്, റിട്ടയേര്‍ഡ് ഹൗസിംഗ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്.കെ. രവീന്ദ്രനാഥ്, താഷ്ക്കന്റ് ലൈബ്രറി പ്രസിഡന്റ് സാബു കാനംകുടം എന്നിവര്‍ സംസാരിച്ചു.
ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമായി പതിനഞ്ചോളം ഭാഷകളില്‍ പാചകവിധികളെ കുറിച്ച് ക്ലാസ് എടുത്തിട്ടുള്ള പ്രശസ്ത ഷെഫ് പങ്കജാക്ഷന് കൈതവളപ്പില്‍ പായസം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ടി.എസ്. സജീവന് സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.എസ്. മനോജ് നന്ദിയും പറഞ്ഞു. പ്രശസ്ത മോട്ടിവേഷന്‍ പ്രഭാഷകന്‍ വി.കെ. സുരേഷ് ബാബു കൃഷിയാണ് ലഹരി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.